ഉള്ളടക്കത്തിലേക്ക് പോകുക

നിരക്ക് പരിധിയും സെർവർ പിശകുകളും കൈകാര്യം ചെയ്യുക

വീണ്ടും ശ്രമിക്കേണ്ട സമയം പാലിക്കുക; മാറ്റം വരുത്തുന്ന അഭ്യർഥന ആവർത്തിക്കും മുൻപ് ഫലം സ്ഥിരീകരിക്കുക.

പുതുക്കിയത്

429 പ്രതികരണം കൈകാര്യം ചെയ്യുക

നിരക്ക് പരിധിയിലെത്തിയ അഭ്യർഥനയ്ക്ക് 429 Too Many Requests ലഭിക്കും; detail.status ന്റെ മൂല്യം rate_limit_exceeded ആയിരിക്കും. വീണ്ടും ശ്രമിക്കും മുൻപ് പ്രതികരണ ഹെഡറുകൾ വായിക്കുക:

  • Retry-After നിരസിച്ച അഭ്യർഥനയ്ക്കു കുറഞ്ഞത് എത്ര സെക്കൻഡ് കാത്തിരിക്കണമെന്ന് പറയുന്നു.
  • X-RateLimit-Limit ബക്കറ്റിന്റെ പരിധി പറയുന്നു.
  • X-RateLimit-Remaining ശേഷിക്കുന്ന അഭ്യർഥനകളുടെ എണ്ണം പറയുന്നു.
  • X-RateLimit-Reset ബക്കറ്റ് വീണ്ടും തുടങ്ങുന്ന സമയം പറയുന്നു.

Retry-After വരെ കാത്ത്, പിന്നെ ക്രമേണ വർധിക്കുന്ന ഇടവേളയും യാദൃച്ഛിക മാറ്റവും നൽകി വീണ്ടും ശ്രമിക്കുക. സമയം പുതുക്കിയ ഉടൻ അഭ്യർഥനകളുടെ കൂട്ടം അയയ്ക്കാതെ ഒരേ സമയം അയക്കുന്നവ കുറച്ച് ജോലി ക്യൂവിൽ വയ്ക്കുക.

സെർവർ പിശകുകൾ കൈകാര്യം ചെയ്യുക

500 പ്രതികരണത്തിന്റെ പൊതുവായ ബോഡിയിൽ സാധാരണ പിശകും request_idയും ഉണ്ടാകും; ആന്തരിക അപവാദവിവരങ്ങൾ തിരികെ നൽകില്ല. ആവശ്യമായ സേവനം താൽക്കാലികമായി ലഭ്യമല്ലെന്ന് 503 സൂചിപ്പിക്കാം.

വായിക്കാൻ മാത്രമുള്ള അഭ്യർഥനകൾ പരിമിതമായ ഇടവേളകളോടെ വീണ്ടും ശ്രമിക്കുക. സൃഷ്ടി, പുതുക്കൽ, പേയ്മെന്റ് അല്ലെങ്കിൽ സ്ഥിതി മാറ്റുന്ന അഭ്യർഥന വീണ്ടും അയയ്ക്കും മുൻപ് ആദ്യ ശ്രമം പൂർത്തിയായോ എന്ന് കണ്ടെത്തുക. സമയപരിധി കഴിഞ്ഞതോ 5xx പ്രതികരണമോ മാറ്റം പരാജയപ്പെട്ടെന്ന് തെളിയിക്കില്ല; ഉടൻ ആവർത്തിച്ചാൽ ജോലി ഇരട്ടിയാകാം.

പരിശോധനാ വിവരം സൂക്ഷിക്കുക

സമയം, മെത്തഡ്, പാത്ത്, നില, പ്രതികരണ ബോഡി, X-Request-Id രേഖപ്പെടുത്തുക. x-api-key മൂല്യം ഒരിക്കലും ലോഗ് ചെയ്യരുത്. പരിമിതമായ കുറച്ച് ശ്രമങ്ങൾക്ക് ശേഷം സ്വയം വീണ്ടും ശ്രമിക്കുന്നത് നിർത്തി പിശക് പരിശോധനയ്ക്ക് കാണിക്കുക.